നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കര്‍ഷകന്‍റെ നടുവൊടിച്ചെന്ന് പാര്‍ലമെന്‍റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് ശരിവച്ച് അദ്ധ്യക്ഷന്‍ വീരപ്പമൊയ്‌ലി

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളെ ശരിവച്ച് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ വീരപ്പമൊയ്‌ലി.

റിപ്പോര്‍ട്ട് നിഷേധിച്ച് കൃഷിമന്ത്രി രാധാമോഹന്‍സിങ്ങ് വാര്‍ത്താകുറിപ്പ്‌ ഇറക്കിയിരുന്നു. ഇത് തള്ളിയാണ് വീരപ്പ്‌മൊയ്‌ലി റിപ്പോര്‍ട്ട് ശരിവച്ചത്.

വീരപ്പമൊയ്‌ലി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്താക്കിയെന്നാരോപിച്ച് ബിജെപി അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയ്ക്ക് മുമ്പില്‍ കേന്ദ്ര കൃഷിമന്ത്രാലയം സമ്മതിച്ചത് കേന്ദ്ര സര്‍ക്കാരിന് നാണകേടായിരുന്നു.

നോട്ട് അസാധുവാക്കല്‍ കൊണ്ടുണ്ടായ പണ ലഭ്യതകുറവ് കാരണം കര്‍ഷകര്‍ വളവും വിത്തും വാങ്ങാന്‍ പോലും കഴിയാതെ ദരിദ്രരായെന്നായിരുന്നു കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

വിവാദമായതോടെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ്ങ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രതിഷേധകുറിപ്പ് പുറത്തിറക്കി. എന്നാല്‍ ഈ നിലപാട് തള്ളിയ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്‍ വീരപ്പ മൊയ്‌ലി കൃഷിമന്ത്രാലയം സമ്മതിച്ച് വിവരം വെളിപ്പെടുത്തി രംഗത്ത് എത്തി.

ഇതോടെ വെട്ടിയാല ബിജെപി വീരപ്പമൊയ്‌ലിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി വിവരങ്ങള്‍ പരസ്യമാക്കിയ വീരപ്പ മൊയ്‌ലി അംഗങ്ങളുടെ അവകാശം ലംഘിച്ചുവെന്നാണ് ബിജെപി എം.പി നിഷികാന്ത് ദൂബൈ വഴി നല്‍കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News