സയനയെയും ദൃശ്യയെയും കാണാതായിട്ട് ദിവസങ്ങള്‍; അന്വേഷണം അയല്‍സംസ്ഥാനത്തേക്ക്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ നിന്നും അഞ്ചു ദിവസം മുന്‍പ് കാണാതായ രണ്ട് പെണ്‍കുട്ടികളെ കുറിച്ച് സൂചനകളില്ല.

അയല്‍വാസികളും സുഹൃത്തുക്കളുമായ സയന, ദൃശ്യ എന്നിവരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. പോലീസ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

അയല്‍വാസികളും സുഹൃത്തുക്കളുമായ വിദ്യാര്‍ത്ഥിനികളെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും.

പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് തിരികെ എത്തിയില്ല. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചില്ല.

കാണാതായ ദിവസം രാവിലെ 11 മണിമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. അന്വേഷണസംഘം അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാണാതായ വിദ്യാര്‍ത്ഥിനികള്‍ ഹൈസ്‌കൂള്‍ പഠന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ അതിയായ അടുപ്പം കാണിച്ചിരുന്നതായും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടികളെ കുറിച്ച് ഒരു തുമ്പും ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ് ഒരു നാട് മുഴുവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News