രാജ്യത്ത് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കുന്നത് ബിജെപി

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യം നല്‍കുന്നതില്‍ ഒന്നാമത് ബിജെപിയെന്ന് കണക്കുകള്‍.

ആയിരം കോടി രൂപ സംഭാവനയായി ബിജെപി പിരിച്ചെടുത്തെന്ന് വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പരസ്യം നല്‍കുന്നതിലും ബിജെപി ഒന്നാമത് എത്തിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് ഇത്രയേറെ കോടികള്‍ മുടക്കി പരസ്യപ്രചാരണം.

മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ചത്തീസ്ഗഡ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയ പ്രതീക്ഷ കുറഞ്ഞതോടെയാണ് ടെലിവിഷന്‍ പരസ്യങ്ങള്‍ ഭരണകക്ഷി വര്‍ദ്ധിപ്പിച്ചത്. ബാര്‍ക്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം പരസ്യം നല്‍കുന്നതില്‍ ഒന്നാമത് കാവി പാര്‍ടി.

കണ്‍സ്യൂമര്‍ ഉല്‍പന നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെക്കാളും പരസ്യത്തിന് പൈസ ചിലവഴിക്കുന്നത് രാഷ്ട്രിയപാര്‍ട്ടിയായ ബിജെപി.

നെറ്റ്ഫ്ളക്സ്, ട്രിവാഗോ, സന്തൂര്‍ സോപ്സ് തുടങ്ങിയ ഉല്‍പനങ്ങളുടെ പരസ്യങ്ങളെക്കാളും ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കാനാണ് ഭരണകക്ഷിയുടെ ശ്രമം.

എന്‍ഡിഎയുടെ ഭരണനേട്ടങ്ങള്‍ ചൂണ്ടികാണിച്ചുള്ള പ്രചാരണത്തിന് കഴിയാതെ വന്നതോടെയാണ് ഉല്‍പനങ്ങള്‍ വില്‍ക്കുന്നത് പോലെ കാവി പാര്‍ട്ടിയെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും പരസ്യം വര്‍ദ്ധിപ്പിക്കാനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News