”പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണോ? സ്ഥലവും തീയ്യതിയും നിശ്ചയിക്ക്”; ശ്രീധരന്‍പിള്ളയോട് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ സ്ഥലവും തീയതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ശബരിമല സ്ത്രീപ്രവേശനത്തിന് ബിജെപി എതിരല്ലെന്നും, ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. എങ്കിലെന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും, സമരം നിര്‍ത്തിവെച്ച് കമ്മ്യൂണിസ്റ്റുകാരോട് സംവാദത്തിന് തയ്യാറാണോയെന്നും താന്‍ ചോദിച്ചിരുന്നു. ഇതിന് ശ്രീധരന്‍പിള്ള തയ്യാറാണെന്ന് അറിയിച്ചു.

എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരന്‍പിള്ളയുടെ ഇപ്പോഴത്തെ നിലപാടെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here