മേരികോം ഇന്നിറങ്ങും; ലക്ഷ്യം സ്വര്‍ണം മാത്രം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 46കിലോ ഫ്ലൈ വെയിറ്റ് വിഭാഗം ഫൈനല്‍ ഇന്ന്.  ഫൈനലില്‍ മേരികോം ഉക്രെയിന്‍റെ ഹന്ന ഓകോട്ടെയെ നേരിടും.

തുടര്‍ച്ചയായ ആറാം സ്വര്‍ണവും റെക്കോര്‍ഡും ലക്ഷ്യം വെച്ചാണ് മേരി കോം ഇറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡാണ് 35 കാരിയായ മേരി കോമിനെ കാത്തിരിക്കുന്നത്.

സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹാങ്മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. മേരി കോമിന് പിന്നാലെ ഇന്ത്യയുടെ സോണിയ ചാഹാലും ഫൈനലില്‍ കടന്നു. 57 കിലോ വിഭാഗത്തില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെ പരാജയപ്പെടുത്തിയാണ് സോണിയ അരങ്ങേറ്റ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here