”2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരും; ഇത് ചരിത്രത്തില്‍ ആദ്യം”

നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകരില്‍ ചിലര്‍.

2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരും എന്ന ചാനല്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് അജു പോസ്റ്റ് ചെയ്തത്. ഇക്കാര്യം വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു.

ഒരും അന്തവുമില്ലാത്ത ഈ പോസ്റ്റ് എന്താണെന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. അജുവിന് വട്ടായോ, എന്ത് മരുന്നാണ് അടിച്ചത്, ഇപ്പോള്‍ ചികിത്സിച്ചാല്‍ മാറുമെന്നും ചിലര്‍ കമന്റുകളിലൂടെ പറയുന്നു. നടി അനുമോളും ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ളതാണ് അജുവിന്റെ പോസ്റ്റ് എന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്.
നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയെക്കുറിച്ചാണ് അജുവിന്റെ പോസ്റ്റ് എന്നാണ് കണ്ടെത്തല്‍.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2019 ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News