എച്ച്1എന്‍1 ഭീഷണി; ശബരിമലയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1എന്‍1 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

തമിഴ്‌നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

കേരളത്തിലേക്കാള്‍ കൂടുതല്‍ എച്ച്1എന്‍1 കേസുകള്‍ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here