കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ സിപിഐഎം ബഹുജന റാലി

ബംഗളൂരു: സിപിഐഎം ഐടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ബംഗളൂരുവില്‍ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു.

നവംബര്‍ 25ന് വൈകുന്നേരം 4 മണിക്ക് ഉഡുപ്പി ഗാര്‍ഡന്‍ സിഗ്‌നലിന് സമീപം ബിടിഎം സെക്കന്‍ഡ് സ്റ്റേജില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സഖാവ് ജിവി ശ്രീരാമ റെഡ്ഢി ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂര്‍ സൗത്ത് ജില്ല സെക്രട്ടറി സഖാവ് കെഎന്‍ ഉമേഷ് അഭിസംബോധന ചെയ്ത് സംസാരിക്കും.

ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധം ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതയുടെ നിത്യജീവിതം മുന്‍പെങ്ങുമില്ലാത്തവിധം ദുസ്സഹമാക്കിത്തീര്‍ത്ത കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള റാലിയില്‍ പുത്തന്‍ തൊഴില്‍ മേഖലകളായ ഐ.ടി, ബി.ടി തൊഴിലാളികളടക്കം ജീവിതത്തിന്റെ നാനാതുറകളിലുള്ള ബഹുജനങ്ങള്‍ അണിനിരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here