52കാരിക്ക് നേരെ വധശ്രമം; സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി തള്ളി; ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതിയുടെ അനുമതി

പത്തനംതിട്ട: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന ആയതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതി ഒരു മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രൊസുക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതിനിടെ സുരേന്ദ്രന് രോഗമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ അദ്ദേഹത്തിന് രോഗമുണ്ടെന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞത്.

നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ് സുരേന്ദ്രനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News