രാഹുല്‍ ഈശ്വറിനെ മടക്കി അയച്ചു; കോടതിയുടെ അനുവാദവുമായി എത്തിയാല്‍ സന്നിധാനത്ത് പ്രവേശിക്കാമെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെ പോലീസ് മടക്കി അയച്ചു.

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി രാഹുല്‍ ഈശ്വറിനെ നേരത്തെ കോടതി ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

ഈ ജാമ്യാപേക്ഷയുടെ പകര്‍പ്പുമായിട്ടാണ് രാഹുല്‍ ഈശ്വര്‍ ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി നിലയ്ക്കലിലെത്തിയത്. എന്നാല്‍ രാഹുലിനെ തടഞ്ഞ പൊലീസ്, റാന്നി കോടതിയുടെ അനുവാദവുമായി എത്തിയാല്‍ സന്നിധാനത്ത് പ്രവേശിക്കാമെന്ന് അറിയിച്ചു.

ഇതോടെ രാഹുല്‍ ഈശ്വര്‍ തിരികെ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News