ശബരിമല കൂടുതല്‍ സുരക്ഷിതമാവുന്നു; സന്നിധാനത്ത് പ്രശ്നക്കാരെ പിടികൂടാന്‍ പൊലീസിന്‍റെ ഹൈടെക് ക്യാമറകള്‍

സന്നിധാനത്ത് പ്രശ്നക്കാരെ പിടികൂടാൻ ഇനി പോലീസിന് ഹൈടെക് ക്യാമറകൾ. ചാലക്കയം മുതൽ വരെ പാണ്ടിത്താവളം വരെയുള്ള മുക്കും മൂലയും പോലീസിൻറെ 72 ക്യാമറകൾ നിരീക്ഷിക്കും.

കൺട്രോൾ റൂമിലെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് നാളെ സന്നിധാനത്ത് നിർവഹിക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി സന്നിധാനത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിനെ ഹൈടെക് ക്യാമറകൾ സ്ഥാപിക്കുന്നത്.

പമ്പയ്ക്ക് നാല് കിലോമീറ്റർ അകലെയുള്ള ചാലക്കയം മുതൽ സന്നിധാനത്തിന് മുകളിലുള്ള പാണ്ടിത്താവളം വരെയാണ് എഴുപത്തിരണ്ടോളം ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

മുഴുവൻ ക്യാമറകളുടെയും നിയന്ത്രണം സന്നിധാനത്തെ ഹൈടെക് കൺട്രോൾ റൂമിൽ ആയിരിക്കും. ഡി ക്യാമറകളുടെ കൺട്രോൾ റൂമിലെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് നിർവഹിക്കുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിനെതിരായ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യം കൂടി ക്യാമറകൾ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News