ധൈര്യമായി കയറാം, ഈ ഓട്ടര്‍ഷയില്‍; യാത്ര ഒട്ടും നിരാശപ്പെടുത്തില്ല; എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന സുന്ദരമായ കൊച്ചു ചിത്രം

ഓട്ടര്‍ഷ എന്ന പേരിനുതന്നെ ഒരു സിംപ്ലിസിറ്റിയുണ്ട്. പേരിലുള്ള ആ സിംപ്ലിസിറ്റി ആണ് ഓട്ടര്‍ഷയുടെ ഹൈലൈറ്റ്. ജെയിംസ് ആന്‍ഡ് ആലീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തിയ ഓട്ടര്‍ഷ.

ചിരിപ്പിക്കാനും കണ്ണുനനയിക്കാനും കഴിഞ്ഞിട്ടുള്ള നല്ല പാട്ടുകള്‍ ഉള്ള, പ്രണയമുള്ള, തമാശയുള്ള എല്ലാവരും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള അതിനപ്പുറം ഓട്ടോക്കാരുടെ ഒത്തൊരുമ കാണിച്ചിട്ടുള്ള ഒരു സിനിമ തന്നെയാണ് ഓട്ടര്‍ഷ.

ചന്ദപുര ഓട്ടോസ്റ്റാന്‍ഡില്‍ അനുശ്രീയുടെ അനിത എത്തുന്നതോടെയാണ് ഓട്ടര്‍ഷ ഓടിത്തുടങ്ങുന്നത്. എങ്ങനെയാണ് അനിത ഓട്ടോ ഡ്രൈവര്‍ ആയത്, എന്തിനാണ് ഓട്ടോഡ്രൈവര്‍ ആയതെന്നൊക്കെ സസ്‌പെന്‍സാണ്. ഒരു സാധാരണ പ്രേക്ഷകനും, കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടമുള്ള ചേരുവകള്‍ എല്ലാം ഇതിലുണ്ട്.


സിനിമ നായകന്റേത് മാത്രമല്ലെന്നും നായികയുടേത് കൂടിയാണെന്ന് തിരിച്ചറിവ് കിട്ടിയ പുതുതലമുറക്കാരല്ലേ നമ്മള്‍.

മാസ് ഡയലോഗ് പറയുന്ന, ഫൈറ്റ് ചെയ്യുന്ന, സ്ലോ മോഷനില്‍ വരുന്ന, നായികയെ ഡയലോഗില്‍ അരച്ചെടുക്കുന്ന നായകന്‍ തന്നെയാണോ സിനിമ കാണാനുള്ള മാനദണ്ഡമായിട്ട് കണക്കാക്കുന്നത്. അങ്ങനെയല്ലെങ്കില്‍ ഒട്ടും സങ്കോചമില്ലാതെ ഓട്ടര്‍ഷയ്ക്ക് ടിക്കറ്റ് എടുത്തോളൂ. ഓട്ടര്‍ഷയിലെ യാത്ര നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.

ഒരു പെണ്‍കുട്ടിക്ക് ഓട്ടര്‍ഷ ഓടിക്കാന്‍ കഴിയുന്നുണ്ടങ്കില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ഈ യാത്രയില്‍ അവരോടൊപ്പം ചേരു. ഈ യാത്ര നിങ്ങള്‍ക്കിഷ്ട്ടാവും.


കണ്ണൂര്‍ എന്ന് കേള്‍ക്കുബോള്‍ കണ്ണൂരിനു പുറത്തുള്ളവര്‍ക്ക്, കണ്ണൂര്‍ അക്രമത്തിന്റെയും ഹര്‍ത്താലിന്റെയും നാടാണ്.

എന്നാല്‍ പറഞ്ഞുകേട്ട കണ്ണൂരല്ല യഥാര്‍ഥ കണ്ണൂരെന്നും, മാതൃക പോലീസ് സ്റ്റേഷനുള്ള ആളുകള്‍ തമ്മില്‍ ഹൃദയത്തിന്റെ ഭാഷ സംസാരിക്കുന്ന, നന്മയുള്ളവരാണ് കണ്ണൂരുകാരെന്നും സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്.

അതോടൊപ്പം തന്നെ കണ്ണൂരിന്റെ തനതായ ഭാഷ സൗന്ദര്യവും പ്രക്ഷകനിലേക്കെത്തിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അനിതയുടെ കഥയാണ് പറയുന്നതെങ്കിലും ചുറ്റുമുള്ള കഥാപാത്രങ്ങളിലൂടെ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍പോലും സിനിമയിലൊരു നായകനില്ലലോ എന്ന് തോന്നിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News