പാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി; കണ്ടെത്തിയത് മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നും

കണ്ണൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. പാനൂരില്‍ നിന്നും കാണാതായ സൈനയേയും ദൃശ്യയേയുമാണ് മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്.

ആറ് ദിവസം മുന്‍പാണ് ദൃശ്യയേയും സൈനയേയും കാണാതായത്. കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അവസാനം ഫോണ്‍ സ്വിച്ച്‌ ഓഫ് ആയത്.

പിന്നീട് ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here