ശബരിമലയിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ ആഗ്രഹം നടക്കില്ല: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യ മന്ത്രിയുടെ മറുപടി. ശബരിമലയിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ ആഗ്രഹം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല ആർ എസ്‌ എസ്സിന്റെ കുഴലൂത്ത്കാരനായി മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ശബരിമലയിൽ എത്തുന്ന ഭക്തർ സംതൃപ്തിയോടെയാണ് ദർശനം കഴിഞ്ഞു മടങ്ങുന്നത്.

നിയന്ത്രണങ്ങളിൽ ഭയം അവിടെയെത്തുന്ന ക്രിമിനലുകൾക്ക് മാത്രമാണെന്നും മുഖ്യമന്ത്രി കണ്ണൂർ കാങ്കോലിൽ പൊതു യോഗത്തിൽ വ്യക്തമാക്കി.

ക്രിമിനലുകൾക്ക് കേന്ദ്രമാക്കാനുള്ള സ്ഥലമല്ല സന്നിധാനം. അത് ഭക്തർക്ക് ഉള്ള സ്ഥലമാണ്.എന്നാൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്.

സംഘപരിവാറിനെ ശക്തിപ്പെടുത്താനുള്ള ജോലി പ്രതിപക്ഷ നേതാവ് ഏറ്റെടുത്തിരിക്കുന്നു.നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നത് ആർ എസ് എസ്സിനെ സഹായിക്കാനാണ്.

ക്രിമിനലുകളെ തടയാനാണ് നിരോധനാജ്ഞ.അല്ലാതെ തീർത്ഥാടകർക്ക് എതിരല്ല.ശബരിമലയിൽ സമാധാന അന്തരീക്ഷം തിരിച്ചു വന്നാൽ ആ സമയം നിരോധനാജ്ഞ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്തർക്ക് ശബരിമലയിൽ ഒരു നിയന്ത്രണവും ഇല്ല.പ്രക്ഷോഭം നടത്താൻ പല സ്ഥലങ്ങളുമുണ്ട്.അയ്യപ്പ ഭക്തരെ ദ്രോഹിച്ചു കൊണ്ടല്ല സമരം നടത്തേണ്ടത്.

ശബരിമലയിൽ സ്ത്രീകളെ കയറ്റാനുള്ള ബാധ്യതയല്ല, സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയാണ് സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിധി നടപ്പാക്കാനല്ല സർക്കാർ ദൃതി കാട്ടിയത്.ശബരിമലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്.പ്രളയാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News