സന്നിധാനത്ത് ഇന്നലെ വിലക്ക് ലംഘിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് പൊൻകുന്നത്തെ സംഘപരിവാർ ക്രിമിനലുകൾ; പിടിയിലായവരില്‍ കൊലക്കേസ് പ്രതിയും

സന്നിധാനത്ത് ഇന്നലെ ബഹളം ഉണ്ടാക്കി അറസ്റ്റിലായത്  പൊൻകുന്നത്തെ സംഘപരിവാർ ക്രിമിനലുകൾ. പോലീസ് ബാരിക്കേഡിന് ഉള്ളിൽ കയറി സമരം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറർ അടക്കമുള്ള 82 പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്  മണിയാര്‍ ക്യാന്പിലെത്തിച്ച ഇവര്‍ക്ക് സ്റ്റേഷന്‍   ജാമ്യം നല്‍കി.

സിപിഐ എം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പൊൻകുന്നം ചിറക്കടവിലെ ബിജെപി ക്രിമിനൽ കൊല ഗോപൻ അടക്കമുള്ളവരാണ് സന്നിധാനത്ത് ഇന്നലെ പ്രകോപനം സ്യഷ്ടിച്ചത്.

രാത്രി 10 മണിയോടെ വാവരുനടയുടെ മുന്നിലുള്ള സ്ഥലത്താണ് പൊൻകുന്നം ഭാഗത്തെ ബിജെപി പ്രവർത്തകർ പ്രകോപനപരമായി ഒത്തുകൂടിയത്.ഉച്ചത്തിൽ ബഹളം വെച്ച ഇവർ പ്രകോപനത്തോടെ നിലത്ത് ഇരുപ്പ് ഉറപ്പിച്ചു .സോപനത്തേക്ക് കടക്കുന്ന വഴിയിൽ റോഡിൽ ആണ് ഇവർ ഇരുന്നത്.

ഹൈക്കോടതി ജഡ്ജിയായ ct രവികുമാർ ഇതിനെല്ലാം സാക്ഷിയായി സന്നിധാനം പോലീസ് സ്റ്റേഷനുമുന്നിൽ നിൾപ്പുണ്ടായിരുന്നു. പൊൻകുന്നം ചിറക്കടവ് പഞ്ചായത്ത് അംഗം K G കണ്ണൻ , കൊല ഗോപൻ എന്നു വിളിക്കുന്ന രാജേഷ്, സി എൻ സുഭാഷ് ,ഹരിലാൽ എന്നിവരുൾപ്പെട്ട 82 അംഗ സംഘം ആണ് ഇന്നലത്തെ പ്രതിഷേധത്തിന് നേതൃത്വം നൽക്കിയത്.

സി പി ഐ എം പ്രവർത്തകനായ ML രവിയുടെ കൈ വെട്ടിയ കേസിൽ 80 ദിവസത്തോളം റിമാൻഡിൽ പോയി ജാമ്യത്തിലിറങ്ങിയിട്ട് കുറച്ചു ദിവസങ്ങൾക്ക് മാത്രമായ പ്രതിയാണ് കൊല ഗോപൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News