ഒാര്‍മ്മയായി അംബരീഷ്; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സാംസ്കാരിക ലോകം

കന്നഡ ചലച്ചിത്ര താരവും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബംഗുളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

കന്നഡ സിനിമാ ലോകത്തെ പ്രമുഖരും, മന്ത്രിമാരടക്കമുള്ളവരും അംബരീഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തി .പ്രിയ താരത്തിന്‍റെ വിയോഗമറിഞ്ഞ് ആരാധകര്‍ എത്തിയതോടെ കനത്ത സുരക്ഷയാണ് ബംഗുളുരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും . ജനദാദളിലൂടെ രാഷ്ട്രീയത്തിലെത്തിയ അംബരീഷ് പിന്നീട് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അംബരീഷ് കാവേരി വിധിയില്‍ പ്രതിഷേധിച്ച് പിന്നീട് രാജിവെച്ചു. കര്‍ണാടകത്തിലെ മാണ്ഡ്യയാണ് അംബരീഷിന്‍റെ തട്ടകം. മൂന്ന് തവണ മാണ്ഡ്യയില്‍ നിന്നുള്ള MP യായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here