പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തോട് കേന്ദ്രത്തിന്റെ പ്രതികാര നടപടി; നല്‍കിയത് 600 കോടി മാത്രം

തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തോട് പ്രതികാര നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

മഹാപ്രളയത്തിന് നിന്നും കരകയറാനായി 4796 കോടി രൂപയാണ് മാനദണ്ഡപ്രകാരം സംസ്ഥാനം ആവശ്യപ്പെട്ടത്. അതിനുപുറമെ പ്രത്യേക ധനസഹായമായി 5000 കോടി രൂപയുടെ പാക്കേജും. എന്നാല്‍ കേന്ദ്രം നല്‍കിയതാകട്ടെ കേവലം 600 കോടി മാത്രം. സംസ്ഥാനത്തിന്റെ മെമ്മോറാണ്ടത്തിന് വീണ്ടും വീണ്ടും വിശദീകരണം തേടുക മാത്രമാണ് കേന്ദ്രം കൈകൊള്ളുന്ന നടപടി.

മഹാപ്രളയത്തെ കേരളം നേരിടുന്ന ഘട്ടത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും എത്തി ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ സഹായിക്കേണ്ട ഘട്ടം വന്നപ്പോള്‍ കേരളത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

മഹാപ്രളയത്തില്‍ നിന്നും കരകയറാനായി സംസ്ഥാനം ആവശ്യപ്പെട്ടത് 4796 കോടി രൂപയുടെ ധനസഹായമാണ്. ദേശീയ ദുരന്ത നിവാരണ നിധിയുടെ മാനദണ്ഡമനുസരിച്ച് മാത്രമുള്ള സഹായമാണിത്. ഇതുപുറമെ പ്രത്യേക ധനസഹായമായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തിന് ലഭിച്ചതാകട്ടെ കേവലം 600 കോടി രൂപ മാത്രം.

600 കോടിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് ഒളിഞ്ഞുകിടന്നു. കാരണം, പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും താങ്ങുവില നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഈ രീതീയില്‍ താങ്ങുവില നല്‍കേണ്ടിവന്നാല്‍ 265.74 കോടി കേന്ദ്രത്തിന് നല്‍കേണ്ടിവരും.

അങ്ങനെ വരുമ്പോള്‍ 600 കോടിയുടെ കേന്ദ്രസഹായം 334.26 കോടി മാത്രമായി ചുരുങ്ങും. ഇവിടെയും തീര്‍ന്നില്ല കേന്ദ്രത്തിന്റെ പ്രതികാര നടപടികള്‍. സഹായത്തിനായി സംസ്ഥാനം സമര്‍പ്പിച്ച ദേശീയ ദുരന്തനിവാരണനിധിയുടെ മാനദണ്ഡമനുസരിച്ചുള്ള മെമ്മോറാണ്ടത്തിന് വിശദീകരണം തേടുന്ന നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്.

ആദ്യ വിശദീകരണം സെപ്റ്റംബര്‍ 27ന് നല്‍കി. വിള നാശം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് എന്നിവ സംബന്ധിച്ച് വീണ്ടും ഈ മാസം 21ന് അതെ വിശദീകരണം തേടുകയും സംസ്ഥാനം അത് നല്‍കുകയും ചെയ്തു. എന്നാല്‍ സഹായത്തെ കുറിച്ച് മാത്രം മറുപടിയില്ല.

സംസ്ഥാനത്ത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിശദപഠനം നടത്തിയ ലോകബാങ്ക്, യു.എന്‍ സംഘങ്ങള്‍ കണ്ടെത്തിയത്. ഇത്തരത്തിലെ ആധികാരികമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഉള്ളപ്പോള്‍ സ്വീകരിക്കുന്ന പ്രതികാര നടപടി കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായാണ് ബാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News