ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘര്‍ഷത്തിന് ശ്രമിച്ച ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കൈരളി വാര്‍ത്ത സംഘത്തിന് നേരെ ഭീഷണിയും

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘര്‍ഷത്തിന് ശ്രമിച്ച ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സജീവന്‍ അടക്കം 8 പേരടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രകോപനം സൃഷ്ടിക്കാനായി ഉച്ചയോടെയാണ് സംഘം എത്തിയത്. ഇവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുകയും ദര്‍ശനത്തിനാണ് വന്നതെങ്കില്‍ നോട്ടീസ് സ്വീകരിച്ച് മുന്നോട്ട് പോകാമെന്ന് അറിയിക്കുകയും ചെയ്തു.

പക്ഷേ നോട്ടീസ് കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. നോട്ടീസ് സ്വീകരിക്കുന്നില്ലെന്നും പൊലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നും പറഞ്ഞ് വാഹനത്തില്‍ നിന്നുമിറങ്ങി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ സജീവന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതിനിടെ, ക‍ഴിഞ്ഞ ദിവസം സന്നിധാനത്ത് പൊലീസ് നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധവും ഇവരുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിലനില്‍ക്കുന്ന കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകളുടെ വിവരങ്ങളും കൈരളി പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു.

ഈ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ വലിയ വിലനല്‍കേണ്ട്വരുമെന്ന ഭീഷണിയും ഉണ്ടായി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടിപി പ്രശാന്തിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് നേരെ തന്നെ ബിജെപി ആഹ്വാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News