ശബരിമല: സമരം ആര്‍ക്കെതിരെയെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി ശ്രീധരന്‍പിള്ള; നാമജപം സമരായുധമെന്ന് തുറന്ന് സമ്മതിച്ചു

സ്ത്രീ പ്രവേശനത്തിനെതിരല്ല ശബരിമലസമരമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്ക് ഇന്നും ശബരിമല നിലപാട് വ്യക്തമാക്കാനായില്ല.

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരാണോ അതോ സര്‍ക്കാരിനെതിരാണോ ശബരിമല സമരമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ശബരിമല നിലപാടിനെക്കുറിച്ച് ശ്രീധരന്‍ പിള്ള മറുപടി പറയില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

നേരത്തെ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനെ ശ്രീധരന്‍പിള്ള സന്ദര്‍ശ്ശിക്കാത്തത് ബിജെപിക്കുള്ളില്‍ പരാതിയായി ഉയര്‍ന്നിരുന്നു.

തമ്മില്‍ പോര് കേന്ദ്രശ്രദ്ധയില്‍ പെട്ടതോടെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചാണ് ശ്‌റീധരന്‍പിള്ള സുരേന്ദ്രനെയും ഇന്ന് കുടുംബത്തെയും സന്ദര്‍ശ്ശിച്ചത് എന്നാണ് സൂചന.

അതിനിടെ ശ്രീധരന്‍പിള്ളയുടെ ശബരിമല സുവര്‍ണാവസരമാണ് എന്ന പ്രസംഗം പുരത്ത് വന്നത് ശബരിമല തന്ത്രങ്ങല്‍ പാളാനിടയായി എന്നവിമര്‍ശനവും സ്ത്രീ പ്രവേശനമല്ല ശബരിമല സമരത്തിന്റെ വിഷയമെന്നും പിള്ള പറഞ്ഞതാണ് ശബരിമല സമരം പൊളിയാന്‍ കാരണമായതെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ ബിജെപി അണികള്‍ക്കിടയിലും നേതൃത്വത്തിനിടയിലും ഒരുവിഭാഗം വിമര്‍ശ്ശിക്കുന്നുണ്ട്.

ഇത് ക്ഷീണമുണ്ടാക്കാതിരിക്കാനാണ് പിള്ളയുടെ നിലപാട് സംബന്ധിച്ച മറുപടിയില്‍നിന്നുമുള്ള ഒളിച്ചോട്ടം. അതേസമയം നാമജപം വലിയ ആയുധമാണെന്നും അതുപയോഗിച്ചുള്ള സമരം തുടരുമെന്നും പിള്ള ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News