ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ ആര്‍എസ്എസിന്‍റെ ഗൂഢ ശ്രമം; ശബരിമലയില്‍ കാണിക്കയിടരുടെന്ന് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തരോട് ആര്‍എസ്എസ്

കേരളത്തിലെ ക്ഷേത്രങ്ങളെ തകർക്കാൻ ആർഎസ്എസിൻ്റെ ശ്രമം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഭക്തരോടാണ് നിലക്കലിൽ വച്ച് ആർഎസ്എസ് പ്രവർത്തകർ കാണിക്ക ഇടരുതെന്ന് ആവശ്യപ്പെട്ടത്.

ഭക്തർക്കൊപ്പം എന്ന് അവകാശപ്പെടുന്ന ആർഎസ്എസിൻ്റേയും ബിജെപിയുടെയും ഇരട്ടത്താപ്പും ഇതോടെ വ്യക്തമായി.
കാണിക്ക ചാലഞ്ച് എന്ന പേരിൽ കേരളത്തിലെ ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് ആർഎസ്എസ്.

ശബരിമലയിൽ കനത്ത പൊലീസ് നടപടി ആണെന്നും അതിനാൽ അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഭക്തർ ശബരിമലയിൽ നൽകരുതെന്നും ആർഎസ്എസ് പറയുന്നു. നിലയ്ക്കലിൽ എത്തിയ അയ്യപ്പഭക്തരോട് ഇത്തരത്തിൽ ആവശ്യപ്പെടുന്ന ആർഎസ്എസുകാരെ കാണുക.

വലിയ ക്ഷേത്രങ്ങളിലെ വരുമാനം മുട്ടിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നത് വഴി പ്രതിസന്ധിയിലാക്കുന്നത് ചെറിയ ക്ഷേത്രങ്ങളെ തന്നെയാണ്.

എന്നാൽ വിശ്വാസികളുടെ ഭാഗത്ത് നിന്നുകൊണ്ട് ആർഎസ്എസിൻ്റെ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് സർക്കാർ.
ഭക്തർക്കൊപ്പം എന്ന് അവകാശപ്പെടുന്ന BJP യഥാർത്ഥത്തിൽ ക്ഷേത്രങ്ങൾ തകർക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയനേട്ടത്തിനായി ഇവർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News