തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴി.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഞ്ച് പേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമാണ് മൊഴി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം സ്ഥലം സന്ദര്‍ശിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയെടുക്കും. പുറകിലെ വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകമായി.