രാമക്ഷേത്രം തന്നെ കോണ്‍ഗ്രസിനും പഥ്യം; ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകൂവെന്ന സിപി ജോഷിയുടെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് വെട്ടില്‍

മധ്യപ്രദേശില്‍ ബിജെപിയേയും കടത്തിവെട്ടി ഗോമാതാ രാഷ്ട്രീയം ഇറക്കിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ അല്‍പ്പംകൂടി കടന്ന കയ്യാണ് കാട്ടിയത്.

മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സിപി ജോഷിയുടെ അയോധ്യ ക്ഷേത്ര പ്രസ്താവനയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം.

പ്രാര്‍ത്ഥന നടത്താന്‍ ബാബ്റി മസ്ജിദിന്‍റെ താ‍ഴുകള്‍ തുറന്ന് കൊടുത്തത് രാജീവ് ഗാന്ധിയാണ്. അയോധ്യയില്‍ ഒരു രമാക്ഷേത്രം പണിയണമെങ്കില്‍ ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്ന സിപി ജോഷിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

പ്രസ്താവന വിവാദമായതോടെ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ജോഷി മാപ്പ് പറഞ്ഞെങ്കിലും കോണ്‍ഗ്രസിന് തലയൂരാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍.

ബ്രഹ്മണരല്ലാത്തവര്‍ ഹിന്ദുമതത്തെ കുറിച്ച് ഒന്നും പറയരുതെന്ന പരമാര്‍ശത്തിന് പിന്നാലെയായിരുന്നു പുതിയ പുലിവാല്‍ പിടിച്ചത്.

അയോധ്യാകേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുമെന്ന കോണ്ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് ഘടകവിരുദ്ധമായ പ്രസ്താവനയാണ് സിപി ജോഷിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മറ്റു സംസ്ഥാനങ്ങളില്‍ രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്ന നിലപാടാണ് കോണ്ഗ്രസ് പ്രദേശിക നേതൃത്വങ്ങള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ രാജസ്ഥാനിലെ ഹിന്ദു വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്‍റെ അജണ്ട തന്നെയാണ് സിപി ജോഷിയുടെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഗോമാതാവും രാമക്ഷേത്രവും തന്നെയാണ് രാജ്യത്തെ നീറുന്ന പ്രശ്നങ്ങളേയ്ക്കാള്‍ വലുതെന്ന് കോണ്‍ഗ്രസ് കൂടി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ഒരുക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News