കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ. ഭരണകൂടവും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ വയ്യാത്തവരാണ് നമ്മളെ ഭരിക്കുന്നത്.

മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ശബരിമലയിലെ അന്തരീക്ഷം ഇന്ന് കലുഷിതമാണെന്നും ഇത് ഇങ്ങനെ ആക്കി തീർത്തവർക്ക് എന്താണ് വേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അംഗീകരിക്കാൻ സാധിക്കാത്തവർ ഇന്ത്യൻ പൗരന്മാരല്ലെന്നു പറഞ്ഞവർ ഇന്ന് അത് മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാനുഷരൊന്ന് എന്ന സാംസ്കാരിക കൂട്ടായ്മയുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Hold.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News