അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി ഗുജറാത്തില്‍ നിന്നും അറസ്‌റ്റിലായി

അഹമ്മദാബാദ്: അജ്‌മീര്‍ സ്‌ഫോടന കേസില്‍ മലയാളി ഗുജറാത്തില്‍ നിന്നും അറസ്‌റ്റിലായി. സുരേഷ് നായരെയാണ് 2007ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് തീവ്രവാദവിരുദ്ധസേന അറസ്‌റ്റ് ചെയ്‌തത്. ഒളിവിലായിരുന്ന സുരേഷ് നായരെ ഗുജറാത്ത് ഭീകര വിരുദ്ധ സേന ഭറൂച്ചില്‍ നിന്നാണ് പിടികൂടിയത്.

കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്‌റ്റിലായിരിക്കുന്നത്. സന്ദീപ് ഡാങ്കെ, രാമചന്ദ്ര എന്നിവരാണ് മറ്റ് രണ്ടുപേര്‍.

രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗ്ഗയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2007 ഒക്ടോബര്‍ 11ന് റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്താണ് സ്‌ഫോടനമുണ്ടായത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സ്‌ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ആര്‍.എസ്.എസ് നേതാവ് അസീമാനന്ദ പങ്കാളിയാണെന്ന് നേരത്തേ എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News