ഇന്ന് നവംബര്‍ 26, ഭരണഘടനാ ദിനം; ഭരണഘടന ഉദ്‌ഘോഷിക്കുന്ന മഹത്തായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാമെന്ന പ്രതിജ്ഞ പുതുക്കേണ്ട ദിവസമാണിത്; മന്ത്രി എകെ ബാലന്‍ എഴുതുന്നു

ഇന്ന് നവംബര്‍ 26 ഭരണഘടനാ ദിനം. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യാ രാജ്യത്തെ രൂപകല്‍പ്പന ചെയ്-ത ആധാരപ്രമാണങ്ങള്‍ ഉള്ളടങ്ങിയതാണ് ഭരണഘടന.

രണഘടനയ്-ക്ക്- രൂപംനല്‍കിയ കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലിയില്‍ അംഗങ്ങളായിരുന്ന 207 മഹാരഥന്മാരോടും ഭരണഘടനയുടെ ഡ്രാഫ്-റ്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഡോ. അംബേദ്-കറോടുമുള്ള രാജ്യത്തിന്റെ ആദരം പ്രകടിപ്പിക്കുന്ന സുദിനംകൂടിയാണ് ഇന്ന്.

ഭരണഘടന നിലവില്‍വന്ന് 68 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ജനാധിപത്യം ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്-. അടിയന്തരാവസ്ഥക്കാലത്ത്- ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും ധ്വംസിക്കപ്പെട്ടിരുന്നെങ്കിലും ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിച്ചിരുന്നില്ല. ഭരണഘടനയില്‍ തന്നെയുള്ള ചില വകുപ്പുകളെ ദുരുപയോഗം ചെയ്-തുകൊണ്ടായിരുന്നു അന്നത്തെ വെല്ലുവിളികള്‍. എന്നാല്‍, ഇപ്പോഴാകട്ടെ ഭരണഘടന തന്നെ ആവശ്യമില്ലെന്ന മട്ടിലാണ് ഇന്ത്യയിലെ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്-.

ജനങ്ങളുടെ ക്ഷേമം

സമത്വസുന്ദരമായ ഒരു രാഷ്ട്രത്തിന്റെ സാക്ഷാല്‍-ക്കാരത്തിനാണ് ഭരണഘടനയിലെ ഉദാത്തമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഭരണഘടനയുടെ ആമുഖപ്രഖ്യാപനം ഒരു ഭരണക്രമത്തില്‍ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണ്. രാഷ്-ട്രത്തിലെ സര്‍വനിയമങ്ങളും അധികാരങ്ങളും ഭരണഘടനാ വ്യവസ്ഥകള്‍ക്ക്- വിധേയമായിരിക്കേണ്ടതാണെന്നും എല്ലാ അധികാരങ്ങളുടെയും പ്രഭവകേന്ദ്രം ജനങ്ങളാണ് എന്നതും നമ്മുടെ ഭരണഘടനയുടെ സവിശേഷതയാണ്. ഒരു ജനതയുടെ ക്ഷേമം ഉറപ്പാക്കുന്ന എല്ലാ കരുതല്‍ നടപടികളും ഭരണഘടനയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്.

ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന മൂന്ന് മഹാസ്-തംഭങ്ങളായി കരുതപ്പെടുന്ന സംവിധാനങ്ങളാണ് നിയമനിര്‍മാണ മണ്ഡലവും ഭരണനിര്‍വഹണ മണ്ഡലവും നീതിനിര്‍വഹണ സംവിധാനവും. ഈ മൂന്നിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഒരു ക്ഷേമരാഷ്-ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാധ്യമാകുകയുള്ളൂ. മേല്‍പ്പറഞ്ഞ മൂന്ന് ഭരണകൂട സംവിധാനങ്ങളും പരസ്-പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടവയാണ്. ഭരണഘടനാ സൃഷ്-ടിയായ ഇവയിലൊന്നിനും മറ്റൊന്നിന്റെമേല്‍ മേധാവിത്വം ഭരണഘടന വിഭാവനം ചെയ്യുന്നില്ല. ഈ മൂന്ന് സംവിധാനങ്ങളോരോന്നിനും അതിന്റേതായ മേഖലകളില്‍ മേധാവിത്തമുണ്ട്-. ഭരണഘടനയ്ക്ക്- വിധേയമല്ലാത്തതോ നിയമവാഴ്-ചയെ വെല്ലുവിളിക്കുന്നതോ ആയ ഏതൊരു നിയമമോ, ആചാരമോ, വിശ്വാസമോ, അവ എത്ര കാലപ്പഴക്കം ചെന്നതാണെങ്കില്‍ കൂടിയും നിലനില്‍ക്കുന്നതല്ല. പരമോന്നത നീതിപീഠത്തിന്റെ അത്തരത്തിലുള്ള ഒരു പ്രഖ്യാപനത്തിന്റെ ഉദാഹരണമാണ് സമീപകാലത്തുണ്ടായിട്ടുള്ളതും സമൂഹം ഏറെ ചര്‍ച്ച ചെയ്-തുകൊണ്ടിരിക്കുന്നതുമായ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിന്യായം.

മതാചരണത്തിനും പ്രചാരണത്തിനുമുള്ള മൗലികാവകാശത്തിന്റെ മറവില്‍ ആചരിച്ചുവരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അവ എത്ര ആഴത്തില്‍ വേരുന്നിയതാണെങ്കിലും നിലനില്‍ക്കുന്നതല്ലെന്ന് ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി.

നിയമനിര്‍മാണം

കോടതി അസാധുവായി പ്രഖ്യാപിച്ച ഒരു നിയമം/നടപടി രാജ്യത്തെ ഏതെങ്കിലും പ്രദേശത്ത്- അവശ്യം നടപ്പാക്കേണ്ടതായ സാഹചര്യമുള്ള പക്ഷം ഒരു നിയമനിര്‍മാണത്തിലൂടെ ആ നിയമത്തിന്റെ അടിസ്ഥാനം ഭേദഗതി ചെയ്-ത്- പ്രസ്-തുത നിയമം സാധുവാക്കാന്‍ ചില സാഹചര്യങ്ങളില്‍ കഴിയും. യഥാര്‍ഥത്തില്‍ കോടതിവിധിയെ മറികടക്കുകയല്ല ഇതുവഴി ചെയ്യുന്നത്-. എന്തടിസ്ഥാനത്തിലാണോ ഒരു നിയമത്തെ അല്ലെങ്കില്‍ ഒരു നടപടിയെ അസാധുവായി കോടതി പ്രഖ്യാപിച്ചത്- അതിനടിസ്ഥാനമായ സാഹചര്യത്തെ മാറ്റുകയാണ് ചെയ്യുന്നത്-. ‘ജെല്ലിക്കെട്ട്-‘ നടത്തുന്നത്- നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ മറികടക്കാന്‍ തമിഴ്-നാട്- നിയമനിര്‍മാണം നടത്തിയത്- ഇതിന് ഉദാഹരണമാണ്. മനുഷ്യനും മൃഗവുമായുള്ള മത്സരം 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ആക്ടിലെ ‘ക്രൂരത’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. മനുഷ്യനും മൃഗവുമായി നടത്തുന്ന മത്സരങ്ങള്‍ മൃഗങ്ങളോടുള്ള ക്രൂരതയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘ജെല്ലിക്കെട്ട്-‘ നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്-. മൃഗങ്ങളോടുള്ള ക്രൂരതയെന്ന നിര്‍വചനത്തില്‍ ‘ജെല്ലിക്കെട്ട്-‘ ഉള്‍പ്പെടുന്നതല്ലെന്ന് ആക്ടില്‍ ഒരു ഭേദഗതി വരുത്തിക്കൊണ്ട്- ‘ജെല്ലിക്കെട്ട്-‘ നിയമവിധേയമാക്കാന്‍ ഈ സംഗതിയില്‍ കഴിഞ്ഞു. എന്നാല്‍, ഒരു ‘നടപടി’ അല്ലെങ്കില്‍ ‘നിയമം’ ഭരണഘടനയുടെ ഏതെങ്കിലും വ്യവസ്ഥയ്ക്ക്- വിരുദ്ധമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് അസാധുവായി കോടതി പ്രഖ്യാപിച്ചതെങ്കില്‍ പ്രസ്-തുത വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കഴിയില്ല.

ഭരണഘടനയുടെ ‘അടിസ്ഥാന ചട്ടക്കൂട്’എന്നാല്‍ ഭരണഘടനയില്‍ ഒരു ഭേദഗതി വരുത്തിക്കൊണ്ട്- ഈ പ്രശ്-നം പരിഹരിക്കാന്‍ കഴിയില്ലേ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. ഭരണഘടനയുടെ അനുച്ഛേദം 368 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭരണഘടനാ ഭേദഗതി സാധ്യമാണ്. ഇതിന് പാര്‍ലമെന്റിന്റെ ഇരു സഭയുടെയും ആകെ അംഗസംഖ്യയുടെ മൂന്നില്‍രണ്ട്- ഭൂരിപക്ഷം ആവശ്യമാണ്. ഇങ്ങനെ ഭേദഗതി നടത്തിയാല്‍ പോലും ഭരണഘടനയുടെ ‘അടിസ്ഥാന ചട്ടക്കൂടില്‍’ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലാ എന്ന് കേശവാനന്ദഭാരതി കേസില്‍ സുപ്രീംകോടതിയുടെ പതിമൂന്നംഗ ഭരണഘടനാ ബെഞ്ച്- വിധി പ്രസ്-താവിച്ചിട്ടുണ്ട്-. ഭരണഘടനയിലെ 15, 17, 25, 26 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമായതിനാലാണ് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് യുവതികള്‍ക്ക്- വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി അസാധുവാക്കിയത്-. ഇതിനെ സാധുവാക്കണമെങ്കില്‍ ഭരണഘടനയുടെ 15, 17, 25, 26 എന്നീ അനുച്ഛേദങ്ങള്‍ ഭേദഗതി വരുത്തണം. ഇപ്രകാരമുള്ള ഒരു ഭേദഗതി ‘അടിസ്ഥാന ചട്ടക്കൂടി’നെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതിയും സാധ്യമല്ല.

വിശ്വാസത്തെ രാഷ്-ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു

സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധിന്യായം അനുച്ഛേദം 141 പ്രകാരം രാജ്യത്തെ നിയമമായതിനാല്‍ അത്- പാലിക്കാന്‍ സര്‍ക്കാരും കീഴ്-ക്കോടതികളും പൊതുജനങ്ങളും ബാധ്യസ്ഥരാണ്. എത്രമാത്രം അപ്രായോഗികവും നടപ്പാക്കാന്‍ പ്രയാസകരവുമായ കാര്യമാണെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏകമാര്‍ഗം. നിയമവാഴ്-ച പുലരണമെന്നാഗ്രഹിക്കുന്ന ഒരു ജനത സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമങ്ങളോട്- സര്‍വാത്മനാ സഹകരിക്കുകയാണ് ചെയ്യേണ്ടത്-. എന്നാല്‍, ഏറെ അഭ്യസ്-തവിദ്യരുള്ള കേരള സമൂഹത്തില്‍പോലും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ വിശ്വാസത്തെ രാഷ്-ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ഭരണഘടനാവിരുദ്ധമായ നിലപാട്- സ്വീകരിക്കുന്നത്- ദൗര്‍ഭാഗ്യകരമാണ്.
ഭരണഘടനാ ശില്‍പ്പികളെ സ്-മരിക്കുകയും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളിലുള്ള വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയുന്നതോടൊപ്പം ലിംഗവിവേചനം കൂടാതെ സാമൂഹികനീതിയില്‍ അധിഷ്-ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും നിയമവാഴ്-ച കണ്ണിലെ കൃഷ്-ണമണിപോലെ കാത്തുസൂക്ഷിക്കുന്നതിനും ഭരണഘടന ഉദ്-ഘോഷിക്കുന്ന മഹത്തായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാമെന്ന പ്രതിജ്ഞ പുതുക്കേണ്ട ഒരു ദിനം കൂടിയാണിത്-.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News