പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍.

പത്തനംതിട്ട കവിയൂര്‍, തൊട്ടിയില്‍ കിഴക്കേതില്‍ അനൂപിനെയാണ് ശാന്തമ്പാറ എസ്‌ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

ഡ്രൈവര്‍ ജോലിക്കായി പൂപ്പാറയിലെത്തിയ പ്രതി 9 വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു.

ഏതാനും നാളുകളായി പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പ്രതി വിസമ്മതിച്ചതോടെയാണ് ഭാര്യക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ കുട്ടി രണ്ടാനച്ഛനില്‍ നേരിട്ട പീഡനം തുറന്ന് പറയുകയായിരുന്നു.

പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയില്‍ പൊലിസ് കേസെടുത്തു. പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News