കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

മംഗഫ്, ഫാഹേല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്.

ഇറാനിലെ ഇറാഖ് അതിര്‍ത്തി പ്രദേശമായ ഐലം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here