കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ കിക്കോഫ് പദ്ധതി

കണ്ണൂര്‍: കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കിക്കോഫ് പദ്ധതിക്ക് തുടക്കമായി.

ചെറുപ്പം മുതല്‍ മികച്ച പരിശീലനം നല്‍കി ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുക ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ കല്യാശ്ശേരിയില്‍ കായിക മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 18 സ്‌കൂളുകളിലെ 25 വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് പരിശീലനം. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം. പരിശീലന സമയത്തെ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സൗജന്യമായി നല്‍കും.

വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍,സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ ലഭ്യമാക്കും.പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കല്ല്യാശ്ശേരി കെ പി ആര്‍ ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.

കല്ല്യാശ്ശേരി എംഎല്‍എ ടിവി രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.കായിക യുവജന കാര്യാലയം ഡയറക്ടര്‍ സഞ്ജയ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വൈസ് പ്രസിഡന്റ് പിപി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത,വൈസ് പ്രസിഡണ്ട് പി ഗോവിന്ദന്‍,പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക് സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ ബി അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News