മാത്യു ടി തോമസ് രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി; പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാജിയെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം: ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. ക്ലിഫ്ഹൗസിലെത്തി രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാജിയെന്നും മന്ത്രിസ്ഥാനത്തിരുന്ന് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും മാത്യു ടി തോമസ് പറഞ്ഞു.

പാര്‍ട്ടി പിളരില്ലെന്നും രാജിവച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച് ചര്‍ച്ച നടന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടരവര്‍ഷം മന്ത്രിപദം പങ്കുവെയ്ക്കണമെന്നതായിരുന്നു ജെഡിഎസിലെ ധാരണ.

ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് പുതിയ മന്ത്രി. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News