മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും; അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണവുമായി ബിജെപി

ദില്ലി: വാശിയേറിയ പോരാട്ടം നടക്കുന്ന മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്.

തുടക്കത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ സ്ഥിതിഗതികള്‍ പിന്നീട് മാറിമറിയുകയായിരുന്നു. വിമത ശല്യമാണ് ബിജെപിയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകം. അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശില്‍ ചൂടുപിടിച്ചത്.

അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണമാണ് ബിജെപി ആയുധമാക്കുന്നത്.

അതേസമയം, പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരവും ചതുഷ്‌ക്കോണ മത്സരവും ആണ് കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ ദൃശ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News