സുരേന്ദ്രന് ജാമ്യം; ജയില്‍മോചനം സാധ്യമല്ല

കണ്ണൂര്‍: ഡി വൈ എസ് പി മാരെ ഭീഷണിപ്പെടുത്തിയ കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം.

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ശബരിമല അക്രമവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സുരേന്ദ്രന് ജയിലിൽ നിന്നും പുറത്തിറങ്ങാനാകില്ല.

ഡി വൈ എസ് പി മാരെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയിലിൽ തന്നെ തുടരേണ്ടി വരും.

ശബരിമല സംഘ ർഷവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ കണ്ണൂരിൽ നിന്നും സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോയി.

ശബരിമലയിൽ തൃശൂർ സ്വദേശിനിയായ 52 വയസ്സുള്ള തീർത്ഥടകയെ ആക്രമിച്ച കേസിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചിട്ടില്ല.

ഡി വൈ എസ് പിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

തനിക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കണ്ണൂർ കോടതിക്ക് പുറത്ത് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഫസൽ വധക്കേസിൽ ആർ എസ് എസ് പ്രവർത്തകനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുബീഷിനെ ചോദ്യം ചെയ്ത ഡി വൈ എസ് പി മാരായ പി പി സദാനത്താൻ,പ്രിൻസ് അബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ സുരേന്ദ്രനെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്.

ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ് എസ്സുകരാണെന്ന് സുബീഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ ഫേസ്ബുക് വഴി ഡി വൈ എസ് പി മാരെ ഭീഷണിപ്പെടുത്തിയത്.യൂണിഫോം അഴിക്കുമ്പോൾ കണക്ക് തീർക്കും എന്നായിരുന്നു ഭീഷണി.

കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകാത്തിനെ തുടർന്നാണ് കോടതി പ്രൊഡക്ഷൻ വാറന്റ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് സുരേന്ദ്രനെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News