പെട്രോള്‍ പമ്പുകളിലും അ‍ഴിമതി; നിബന്ധനകള്‍ ഒ‍ഴിവാക്കി വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കി മോദി

വായ്‌പേയുടെ കാലത്തെ പെട്രോള്‍ പമ്പ് അഴിമതിയ്ക്ക് സമാനമായ നീക്കവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. പൊതുതിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെ രാജ്യവ്യാപകമായി 65,000യിരം പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ അനുമതി. അപേക്ഷകര്‍ക്ക് നിശ്ചിത സ്ഥലവും ബാങ്ക് ബാലന്‍സും വേണമെന്ന് നിബന്ധനകള്‍ എല്ലാം ഒഴിവാക്കി. കേരളത്തില്‍ മാത്രം 1731 പുതിയ പമ്പുകള്‍ക്ക് അനുമതി.

കോടികള്‍ വാങ്ങി ബിജെപി നേതാക്കന്‍മാര്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വന്‍ തോതില്‍ പെട്രോള്‍ പമ്പുകള്‍ അനുവദിച്ചത് അഴിമതിയ്ക്ക് ഇടയാക്കിയിരുന്നു. സമാനമായ നീക്കത്തിനാണ് ഭരണത്തിന്റെ അവസാന കാലത്ത് നരേന്ദ്രമോദി സര്‍ക്കാരും തുടക്കമിട്ടിരിക്കുന്നത്.

പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍,ഐഒസിഎല്‍ തുടങ്ങിയ കമ്പനികള്‍ രാജ്യവ്യാപകമായി 65,000യിരം പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കിയ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

കേരളത്തില്‍ മാത്രം 1731 പമ്പുകള്‍.മാനദണ്ഡങ്ങളിലെല്ലാം ഇളവ് വരുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയുടെ ബാങ്ക് ആസ്തിയോ നിക്ഷേപമോ ഉണ്ടാകണമെന്നായിരുന്നു മുന്‍ വ്യവസ്ഥ.ഇത് പുതിയ പമ്പുകള്‍ അനുവദിക്കുമ്പോള്‍ ഒഴിവാക്കി.സ്വന്തം ഭൂമി പോലും ഇപ്പോള്‍ വേണ്ട. ഭൂ ഉടമയുമായി ബന്ധമുള്ളവര്‍ക്കും പുതിയ പമ്പുകള്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പുതിയ പമ്പുകള്‍ ആരംഭിക്കാന്‍ മോദി സര്‍ക്കാര്‍ പൊതുമേഖല എണ്ണ കമ്പനികളെ അനുവദിച്ചിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പമ്പ് അനുവദിക്കല്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കലാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച് 3168 പമ്പുകളില്‍ ഏറെ പങ്കും ബിജെപി എം.പിമാര്‍,എംഎല്‍എമാര്‍, ആര്‍.എസ്.എസ് നേതാക്കന്‍മാര്‍ക്കുമാണ് ലഭിച്ചത്. കോഴ വാങ്ങി പമ്പുകള്‍ മറിച്ച് വിറ്റതായി പിന്നീട് ബിജെപി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സുപ്രീംകോടതി നിയമിച്ച രണ്ടംഗ സമിതിയും പെട്രോള്‍ പമ്പ് അഴിമതി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News