ആറ്റ് ലി-വിജയ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ നായിക മലയാളി സൂപ്പര്‍ ലേഡി

ആറ്റ് ലി-വിജയ് കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ നായിക  മലയാളിയായ  ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര. തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്‌യും അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ നായികയായാണ്  നയന്‍താരയെതിരഞ്ഞെടുത്തത്.

തെന്നിന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ് വിജയും നയന്‍താരയും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെയെല്ലാ പ്രേക്ഷകര്‍ ഇരു കെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോ‍ഴിതാ വിജയുടെ പുതിയ ചിത്രത്തിലും നായികയായി എത്തുന്നത്   ലേഡീ സൂപ്പര്‍ സ്റ്റാറായ നയന്‍സ് തന്നെ.തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് വിജയ്‌യും അറ്റ്‌ലിയും വീണ്ടും  ഒന്നിക്കുന്നത്.  ചിത്രം പണിപ്പുരയിലാണ്.

ചിത്രത്തിനായി ശക്തമായ ഒരു നായികയെയാണ് ആവശ്യമെന്നും  അതിന് യോജിച്ചത്നയന്‍താരയാണ്. അതിനാലാണ് നായികയായി സൂപ്പര്‍താരത്തെ തന്നെ തിരഞ്ഞെടുത്തതെന്നും ചിത്രത്തിന്‍രെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News