തിമിംഗലങ്ങളുടെ കൂട്ടമരണം; 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു

ന്യൂസിലൻഡില്‍ തിമിംഗലങ്ങളുടെ കൂട്ടമരണം. സ്റ്റിവര്‍ട്ട് ദ്വീപിലെ മാസന്‍ ബേയിലാണ് 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ് മരിച്ചത്. ക‍ഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ഈ അസാധാരണ സംഭവം.

തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞ് മരിക്കുന്നത് ഇവിടെ പതിവാണെങ്കിലും ഇതാദ്യമായാണ് നൂറിലേറെ തിമിംഗലങ്ങള്‍ ഒന്നിച്ച് കരയ്ക്കടിയുന്നതെന്ന് ന്യൂസിലന്‍ഡ് പരിസ്ഥിതി പരിപാലന മന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ 85 തവണ ഇവിടെ തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. രാത്രിയില്‍ തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും തിമിംഗലങ്ങളിൽ പകുതിയും ചത്തിരുന്നു.

അവശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. വിദൂര ബീച്ചിലേക്ക് എത്തിച്ചേരാനുള്ള തടസങ്ങളും പരിശീലനം സിദ്ധിച്ചവരുടെ ലഭ്യതക്കുറവിനുമൊപ്പം
തിമിംഗലങ്ങളുടെ അരോഗ്യസ്ഥിതിയും ഇതിന് തടസമായതായി മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

ഒരു തലവന് കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നൽകിയ തിമിംഗലത്തിന് വഴിതെറ്റിയതോ കാലവസ്ഥയിലെ വ്യതിയാനമോ വമ്പന്‍ സ്രാവുകളുടെ ആക്രമണമോ
കാരണമാകാം ഇത്രയും തിമിംഗലങ്ങൾ ഒരുമിച്ച് കരയിലേക്കെത്തിയതാണെന്നാണ് അധികൃതർ സംശയിക്കുന്നത്.2011ല്‍ 107 തിമിംഗലങ്ങള്‍ മാസണ്‍ ബേയില്‍ കരയ്ക്കടിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News