ശബരിമല: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരിട്ടിട്ടുള്ള ബുദ്ധിമുട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.

വിധി നടപ്പിലാക്കുന്നതിന് വലതുപക്ഷ സംഘടനകള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കോടതിയില്‍ വ്യക്തമാക്കും. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വിധി പ്രസ്താവം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരിട്ടിട്ടുള്ള ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

വിധി നടപ്പിലാക്കുന്നതിന് വലതുപക്ഷ സംഘടനകള്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ഇതിനായി സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ആയി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഹൈക്കോടതി ഇടപെടലുകള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളും കോടതിയില്‍ വ്യക്തമാക്കും.

ക്രമസമാധാനം കൊണ്ടുവരാന്‍ ശബരിമലയില്‍ പൊലീസ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഒട്ടറേ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.

ഇതു പരിഗണിക്കവേയാണ് പൊലീസിന് നേരെ ഹൈക്കോടതിയുടെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഈ കാര്യവും കോടതിയെ അറിയിക്കും.

ശബരിമലയിലെ പൊലീസ് വിധി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും തേടിയേക്കും. സര്‍ക്കാരിന്റെ അപേക്ഷ നാളെയോ മറ്റന്നാളോ ഫയല്‍ ചെയ്‌തേക്കാനാണ് സാധ്യത.

കേരള പോലീസ് നേരിട്ട് കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പോലീസ് നേരിട്ട് കോടതിയെ സമീപിക്കില്ല.

പോലീസിന് നേരിട്ടു കോടതിയെ സമീപക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നടന്ന സംഭവങ്ങളെകുറിച്ച് വിശദമായി സുപ്രീംകോടതിയെ അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News