മുംബൈ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്

ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ ആക്രമണത്തെ വര്‍ഗീയവത്കരിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്.

പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരാക്രമണത്തില്‍ ഏതെങ്കിലും ഒരു മുസ്ലിം കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന വിവാദ ചോദ്യവുമായി ഗവര്‍ണര്‍ തഥാഗത റോയ് ട്വീറ്റ് ചെയ്തു.

പാക് ഭരണകൂടം നിയോഗിച്ച കശാപ്പുകാര്‍ മുസ്ലിങ്ങളെ ഒ‍ഴിച്ചുള്ള നിരപരാധികളെ കൊന്നൊടുക്കിയതിന്‍റെ പത്താം വാര്‍ഷികം എന്ന ആമുഖത്തോടെയാണ് തഥാഗത റോയിയുടെ ട്വീറ്റര്‍ പോസ്റ്റ്.

പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം പോലും എന്തുകൊണ്ട് കുറച്ചില്ലെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒന്നുകിൽ നയതന്ത്രബന്ധം ഉപേക്ഷിക്കണം, അല്ലെങ്കിൽ യുദ്ധം പ്രഖ്യാപിക്കണമെന്നും ഗവർണറുടെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ആവശ്യപ്പെട്ടിരുന്നു.

പരാമർശം വിവാദമായതോടെ അല്‍പ്പസമയത്തിനകം ഗവർണർ ട്വീറ്റ് പിൻവലിച്ചു. മുംബൈ ഭീകരാക്രമണത്തിൽ മുസ്‌ലിംകൾ മരിച്ചില്ല എന്നത് തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നായിരുന്നു ഗവർണറുടെ വിശദീകരണം.

പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. മുൻപും നിരവധി വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞയാളാണ് ഗവർണർ തഥാഗത റോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News