രണ്ടാം വിവാഹത്തിനൊരുങ്ങിയ സ്വന്തം ഭര്‍ത്താവിനെ മണ്ഡപത്തില്‍ നിന്നും പിടികൂടി കല്യാണം മുടക്കി; സംഭവമറിഞ്ഞ വധുവിന്‍റെ വീട്ടുകാര്‍ വരനെ തല്ലിച്ചതച്ചു; വരന്‍ ആശുപത്രിയില്‍

രണ്ടാം വിവാഹത്തിന് ഒരുങ്ങിയ തന്‍റെ ഭര്‍ത്താവിനെ മണ്ഡപത്തില്‍ നിന്നും ഇറക്കി വിവാഹം മുടക്കി ആദ്യ ഭാര്യ.

സ്വന്തം ഭര്‍ത്താവ് രണ്ടാമത് കല്യാണം കഴിക്കുന്നതറിഞ്ഞപ്പോള്‍ യുവതി നേരിട്ട് കല്യാണ പന്തലിലെത്തുകയായിരുന്നു.

ഇയാള്നേ‍രത്തെ വിവാഹം കഴിച്ചതാണെന്ന് അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയും ചെയ്തു.

നൈനിറ്റാളിലെ കല്യാണപന്തലില്‍ ചടങ്ങുകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് ഞെട്ടിക്കുന്ന നാടകീയ സംഭവങ്ങള്‍ നടന്നത്.!

വരന്‍ തന്നെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതാണെന്ന വാദവുമായിട്ടായിരുന്നു ഒരു യുവതിയും അവരുടെ ബന്ധുക്കളും ആദ്യം എത്തിയത്.

പിന്നീട് വലിയ ബഹളമാണ് ഉണ്ടായത്. ആദ്യം വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം വിശ്വസിച്ചില്ലെങ്കിലും. ഇരുവരും ഒക്ടോബറില്‍ വിവാഹിതരായതിന്റെ രേഖകള്‍ ഉള്‍പ്പെടെ യുവതി ഹാജരാക്കിയതോടെയാണ് സംഭവം വിശ്വസിച്ചത്.

2012 മുതല്‍ തമ്മില്‍ ഇഷ്ടപ്പെട്ട ശേഷമായിരുന്നത്രേ ഇരുവരുടെയും വിവാഹം.. വരന്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് വധുവോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല..!!

ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വരനെ വധുവിന്റെ വീട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇയാളിപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിയുകയാണ്.

പിന്നീട് മൂന്ന് കുടുംബങ്ങളും കൂടി പ്രശ്നപരിഹാരത്തിന് പോലീസ് സ്റ്റേഷനില്‍ ഒത്തുചേര്‍ന്നെങ്കിലും അവിടെയും ബഹളമായിരുന്നു.!

സംവാദങ്ങള്‍ക്ക് ശേഷം വരന്റെ കുടുംബക്കാര്‍ മയപ്പെട്ടു. ഒത്തുതീര്‍പ്പിന് നിര്‍ദേശം മുന്നോട്ട് വയ്ക്കാന്‍ പറഞഞതിനെ തുടര്‍ന്ന് വധുവിന്റെ കുടുംബം 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

കല്യാണത്തിന് ചിലവായ തുകയും, നേരിട്ട അപമാനവും കണക്കിലെടുത്തായിരുന്നു തുക നിശ്ചയിച്ചത്..!!

2 ലക്ഷം രൂപ പോലീസ് സ്‌റ്റേഷനില്‍ വച്ചുതന്നെ വധുവിന്റെ കുടുംബം കൈപ്പറ്റി. ബാക്കി തുക കടം പറഞ്ഞാണ് വരന്‍റെ വീട്ടുകാര്‍ പിരിഞ്ഞുപോയത്.

18 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് പോലീസ് സാന്നിധ്യത്തില്‍ വധുവിന്റെ വീട്ടുകാര്‍ എഴുതി ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. നിലവില്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News