”പെട്ടെന്നാണ് ആ കാര്‍ വലത് വശത്തേക്ക് തിരിഞ്ഞ് പോയി മരത്തില്‍ ഇടിച്ചത്”; ബാല ഭാസ്‌ക്കറിന്റെ കാര്‍അപകടത്തെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: ബാല ഭാസ്‌ക്കറിന്റെ അപകടം നടന്നതിന് ശേഷം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.

കുറിപ്പ് ഇങ്ങനെ:

ബാലഭാസ്‌കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ KSRTC ഡ്രൈവര്‍… C Aji പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍…….

അസമയം…. വിജനമായ റോഡ്…. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം… വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും … ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന…. ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു…

അത് അവഗണിച്ച് പോകാന്‍ അജിക്ക് സാധിക്കുമായിരുന്നില്ല…. ഡ്യൂട്ടിയിലാണ് എന്നു പോലും മറന്ന് ബസ്സ് ഒതുക്കി… ഓടി കാറിനടത്തു എത്തി……

പുറകെ വന്ന മാരുതി 800 തടഞ്ഞ് നിര്‍ത്തി …… അതില്‍ നിന്ന് വീല്‍ stand വാങ്ങി ചില്ല് തല്ലിപ്പൊട്ടിച്ചാണ്…. ബാല ഭാസ്‌ക്കറേയും കുടുമ്പത്തേയും പുറത്ത് എടുത്തത്…. ആദ്യം മോളെയാണ് എടുത്തത്….. ഇതിനിടയില്‍ ബസ്സിലെ 22 യാത്രക്കാരും കണ്ടക്ടറും അജിക്കൊപ്പം നിന്നും…… ആരും അറച്ച് നില്‍ക്കുന്ന സമയത്തും ….

ഡ്യൂട്ടിയില്‍ ആണന്ന് പോലും മറന്ന അജിയുടെ ഇടപെടല്‍ ആണ് രണ്ട് ജീവനുകള്‍ എങ്കിലും രക്ഷിക്കാനായത്………… കാറില്‍ നിന്ന് ഇറക്കി പോലീസില്‍ അറിയിച്ച് എല്ലാവരേയും ആമ്പുലനസില്‍ കയറ്റി വിട്ട്…. ചോര പുരണ്ട യൂണിഫോം മായി… അജി വീണ്ടും Duty തുടങ്ങി 22 യാത്രക്കാരുമായി…

ഐ ലൗവ് മൈ കെഎസ്ആര്‍ടിസി എന്ന പേജിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here