ടിവി പൊട്ടിതെറിച്ച് മുറിയും ഗൃഹോപകരണങളും കത്തിനശിച്ചു

ടിവി പൊട്ടിതെറിച്ച് മുറിയും ഗൃഹോപകരണങളും കത്തിനശിച്ചു. കൊല്ലം തേവള്ളി ഓലയില്‍ മാവുങ്കല്‍ ഹൗസില്‍ എം.എക്‌സ് ജോസഫിന്റെ വീട്ടിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ജോസഫും ഭാര്യയും കൊച്ചുമകളും ടിവി കാണുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. ഈ സമയം കുഞ്ഞുമായി ഇരുവരും പുറത്തിറങി ഓടിയതിനാല്‍ പരുക്കോല്‍ക്കാകെ രക്ഷപ്പെട്ടു.

സമീപവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.മുറിയില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങളും പൂര്‍ണ്ണമായും കത്തിനശിച്ചു.

മറ്റു മുറിയിലേക്ക് തീ പടരാത്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News