കീ‍ഴാറ്റൂരിലെ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണമെന്ന് പി ജയരാജന്‍; ബിജെപി ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിന്; സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങി വരാമെന്നും പി ജയരാജന്‍

ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണമെന്ന്  പി ജയരാജൻ.

കീഴാറ്റൂരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി ജെ പി ശ്രമിച്ചത്.  സിപി ഐ എമ്മിനെ ഒതുക്കാം എന്ന ധാരണയോടെ ദേശ വിരുദ്ധ ശക്തികൾ ഒരുമിച്ചു.

ഇത്തരക്കാരുടെ  സി പി ഐ എം വിരോധം പുരോഗതിക്ക് വിലങ്ങ് തടിയാകുന്നുവെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ദേശീയപാതാ വികസനം നാടിന്റെ ആവശ്യമാണ്.  പിണറായി സർക്കാർ ദേശീയപാത വികസനം വേഗത്തിലാക്കുകയാണ് ചെയ്യുന്നത്.

ഇടതുപക്ഷ വിരുദ്ധ ശക്തികൾ എടുത്ത തെറ്റായ നടപടികൾ തിരുത്തണം.  കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ച അതേ നിലപാടാനാണ് ശബരിമലയിലും ബിജെപിയുടേത്. കീ‍ഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് മടങ്ങി വരാമെന്നും പിജയരാജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here