അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തു; വീട്ടമ്മയറിഞ്ഞത് ദൃശ്യങ്ങള്‍ ഷെയറു ചെയ്യപ്പെട്ട് തുടങ്ങിയതോടെ; അഡ്മിന്‍ അറസ്റ്റില്‍

മുംബൈ: വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ ചേര്‍ത്ത അഡ്മിന്‍ അറസ്റ്റിലായി. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

ഗ്രൂപ്പ് അഡ്മിനായ മുസ്താക്ക് അലി ഷെയ്ക്ക് ട്രിപ്പിള്‍ എക്‌സ് എന്ന് പേരുള്ള അശ്ലീല ഗ്രൂപ്പില്‍  വീട്ടമ്മയുടെഅനു  മതിയില്ലാതെ ചേര്‍ക്കുകയായിരുന്നു. സെപ്തംബറിലാണ് ത്രിപ്പിൾ എക്സ്എക്സ്എക്സ് എന്ന ​ഗ്രൂപ്പിൽ അം​ഗമായി വീട്ടമ്മയുടെ നമ്പർ ചേർത്തത്. സുഹൃത്തുക്കൾ പറ്റിച്ച പണിയാണെന്നാണ് യുവതി ആദ്യം കരുതിയത്.

പിന്നീട് ഗ്രൂപ്പുകളിലൂടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളും ഷെയര്‍ ചെയ്യപ്പെട്ടതോയെയാണ്, വീട്ടമ്മ ഇക്കാര്യം ശ്രദ്ധിച്ചത്. പരാതിയെത്തുടര്‍ന്നാണ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഡ്മിനായ മുസ്താക്ക് അലി ഷെയ്ക്ക (24) അറസ്റ്റിലായത്. വീട്ടമ്മയുടെ അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ത്തതിനാണ് അറസ്റ്റ്.

അബദ്ധത്തില്‍ വീട്ടമ്മയുടെ നമ്പര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറാണെന്ന ധാരണയില്‍ ചെയ്തതാണെന്നും വീട്ടമ്മയുടെ നമ്പര്‍ തനിക്ക് അറിയില്ലെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.

ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി  ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News