പി.മോഹനന്‍ മാസ്റ്റര്‍ക്ക് നേരെയുണ്ടായ വധശ്രമം; രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ആര്‍എസ്എസ് കോഴിക്കോട് സിറ്റി ജില്ലാ കാര്യവഹ് വെള്ളയില്‍ സ്വദേശി രൂപേഷ്, കല്ലാച്ചി സ്വദേശി ഷിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിനായിരുന്നു സംഭവം.

ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന്‍ സ്മാരകമന്ദിരത്തിന് നേരെ ബോംബെറിഞ്ഞ് പി.മോഹനന്‍ മാസ്റ്ററെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

മോഹനന്‍ മാസ്റ്റര്‍ കാറില്‍ നിന്നിറങ്ങി ഓഫീസ് വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറുണ്ടായത്. സംഭവത്തില്‍ ഒരു ഓഫീസ് ജീവനക്കാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News