“ഞാന്‍ എനിക്കിഷ്ടമുള്ള ശരീരഭാഗം കാണിക്കും; പുരുഷന് നെഞ്ച് കാണിച്ചു നടക്കാമെങ്കില്‍ സ്ത്രീകള്‍ക്കും നടക്കാം”; വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി മാധുരി

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക്  ചുട്ട മറുപടി നല്‍കി ജോസഫിലെ നായിക മാധുരി.  നേരത്തെ ഗ്ലാമര്‍ ചിത്രങ്ങള്‍ മാധുരി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു. ഇതിനു  എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഒരു വിഭാഗത്തില്‍ നിന്നും നേരിടേണ്ടി വന്നത്.

ഒടുവില്‍ ഈവിമര്‍ശനങ്ങള്‍ക്ക്  മറുപടിയുമായി മാധുരി തന്നെ രംഗത്തെത്തി . പുരുഷന് നെഞ്ച് കാണിച്ചു നടക്കാമെങ്കില്‍ സ്ത്രീകള്‍ക്കും നടക്കാം. എല്ലാത്തിനും സമത്വം വേണം .

വിമര്‍ശിക്കുന്നവരേ നിങ്ങളുടെ ചിന്താഗതിയാണ് മാറ്റേണ്ടത്. എനിക്കിഷ്ടമുള്ള രീതിയില്‍ ഞാന്‍ വസ്ത്രം  ധരിക്കും.

എനിക്കിഷ്ടമുള്ള ശരീര ഭാഗം കാണിക്കും. വയറ് കാണുന്ന രീതിയില്‍ ഒരു സ്ത്രീക്ക് സാരി ധരിക്കാമെങ്കില്‍ എനിക്കിഷ്‍ടമുള്ളത് എനിക്കും ധരിച്ചുകൂടെ.

പുരുഷന്‍മാര്‍ക്ക് ചെയ്യാവുന്നതെല്ലാം സ്ത്രീകള്‍ക്കും ചെയ്യാം . സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും എനിക്കു വിശ്വാസമുണ്ടെന്നും മാധുരി ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News