
കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ധാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ഭാഗികമായി സ്റ്റേ ചെയ്തു. നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെങ്കിലും വോട്ടട്ടക്കമുള്ള ഒരു ആനുകൂല്യങ്ങളും കെഎം ഷാജിയ്ക്ക് ലഭ്യമാവില്ല.
ഉപാധികള്‍ ഇല്ലാത്ത സ്റ്റേ അനുവധിക്കണമെന്ന ഷാജിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്.
തുടര്‍ന്ന് സുപ്രീംകോടതിയില്ലെത്തിയങ്കിലും ഹൈക്കോടതി വിധിയ്ക്ക് ഭാഗികമായാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം.
എന്നാല്‍ ശമ്പളവും ആനുകൂക്യങ്ങളും പറ്റരുത്. നിയമസഭയില്‍ വോട്ടവകാശവും ഇല്ല. ഷാജി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ കെ സിക്രി,അശോക് ഭൂഷണ്‍,എം ആര്‍ ഷാ എന്നിവരുടെ 3 അംഗ ബെഞ്ച് ഭാഗിക സ്‌റ്റേ നല്‍കിയിരിക്കുന്നത്.
ഷാജിയുടെ അപ്പീലില്‍ നികേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി അന്തിമവാദത്തിനായി ജനുവരിയില്‍ പരിഗണിക്കും.
ഉപാധികള്‍ ഇല്ലാത്ത സ്റ്റേ അനുവധിക്കണമെന്ന് ഷാജിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആനുകൂല്യങ്ങള്‍ അനുവധിക്കരുതെന്ന് നികേഷിന്റെ അഭിഭാഷകനും വാദിച്ചു.സ്റ്റേയേക്കാള്‍ സന്തോഷം കോടതി അപ്പീല്‍ പരിഗണിച്ചതിലാണ് ലഘുലേഖയുമായി തനിക്ക് ഒരു ബന്ധവുമില്ല അതുകൊണ്ട് കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ഷാജി ദില്ലിയില്‍ പറഞ്ഞു.
കേസില്‍ തന്റെ ഭാഗം കേട്ട ശേഷമേ തീരുമാനമെടുക്കാവൂ എന്നവശ്യപ്പെട്ടു ഷാജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ്‌കുമാര്‍ കവിയറ്റ് ഹര്‍ജി നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയാണ് കേസില്‍ നികേഷിന് വേണ്ടി ഹാജരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here