കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ സത്യപാൽ മലികിന്റെ വെളിപ്പെടുത്തല്‍.
വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു അത് നടപ്പിലാക്കിയിരുന്നെങ്കില്‍, എക്കാലത്തും തന്‍റെ പേര് ചീത്തയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടത് ഈ നിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
കശ്മീരില്‍ പിഡിപി നാഷണല്‍ കോണ്‍ഫറന്‍സ്, നാഷണല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
ബിജെപി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടിയെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തിയത്. കുതിരക്കച്ചവടത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചാര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അത് കശ്മീരിന്‍റെ സുരക്ഷാ സാഹചര്യങ്ങൾക്ക് ഭീഷണിയാകുമെന്നും ഗവര്‍ണര്‍ പറയുന്നു.
J&K Governor SP #Malik : “If i had heard of Delhi (Central Govt) then I would have had to install Sajad Lone as CM and I would have become dishonest for ever’… pic.twitter.com/Ncfs1oQYfm
— Supriya Bhardwaj (@Supriya23bh) 27 November 2018
Get real time update about this post categories directly on your device, subscribe now.