ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തി; ഭര്‍ത്താവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു; സംഭവം അറിയാതെ ഭാര്യ

കാസര്‍കോട്: വിവാഹ വാര്‍ഷികം ആഘോഷിച്ച് മടങ്ങവേ യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു. വിവരമറിയാതെ ഭാര്യ ട്രെയിനില്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം. തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ.കെ.മുഹമ്മദലിയാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇയാളുടേയും ഭാര്യ മുംബൈ സ്വദേശിനി താഹിറയുടേ്യും വിവാഹ വാര്‍ഷികമായിരുന്നുനവംബര്‍ 26 ന്. അതിന്‍റെ ആഘോഷത്തിനായാണ് ഇരുവരും തൃശൂരില്‍ എത്തിയത്.

മുംബൈയിലെ ഒരു  സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറാണ് മുഹമ്മദലി. ഭാര്യ മുംബെെ സ്വദേശിയാണ്. വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് ഇരുവരും നാട്ടിലെത്തിയത്.  തിങ്കളാഴ്ച രാത്രി തിരുവനന്തപുരം-നേത്രാവതി എക്‌സ്പ്രസില്‍ എസ്-3 സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനിടെ കളനാട് തുരങ്കത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്.

ഭക്ഷണം ക‍ഴിച്ച ശേഷം കെെ ക‍ഴുകാനായി പോയമുഹമ്മദലി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിവിധ കോച്ചുകളില്‍ പരിശോധന നടത്തിയിരുന്നു. പിന്നീടാണ് കങ്കനാടി ജംങ്ഷനിലെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും  നിന്നു ഒരാള്‍ വീണ വിവരം സ്‌റ്റേഷനില്‍ നിന്ന് അറിഞ്ഞത്. തുടര്‍ന്ന് രാത്രിയോടെ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News