ശബരിമല വിഷയത്തിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ചു പ്രവർത്തിക്കും;പൂഞ്ഞാർ പഞ്ചായത്തിലും ഒരുമിച്ച് നിന്ന് ബിജെപിയും പി.സി ജോർജും

ശബരിമല വിഷയത്തിൽ നിയമസഭയിൽ ബി.ജെ.പിയുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പി.സി ജോർജ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും കേരള ജനപക്ഷം അധ്യക്ഷൻ പി.സി ജോർജും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ.

ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെതാണ് ശരിയായ നിലപാടെന്നും കോൺഗ്രസ്സിനെ കൊണ്ട് ഒന്നിനും ആകില്ലെന്നും പി.സി ജോർജ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

പൂഞ്ഞാർ പഞ്ചായത്തിലും ബിജെപിയുമായി സഖ്യം ചേര്‍ന്ന് പി.സി.ജോര്‍ജിന്‍റെ ജനപക്ഷം. ശബരിമല വിഷയത്തിൽ ഒരുമിച്ച് സമരം ചെയ്തതിന് തൊട്ട് പിന്നാലെയാണ് പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിലും ജോർജ് -ബി ജെ പി- കോൺഗ്രസ് സഖ്യം തുടങ്ങിയത്.

ബി.ജെ.പി, കോണ്‍ഗ്രസ് പിന്തുണയിലാണ് പി സി ജോർജിന്റെ ജനപക്ഷത്തിന് പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഗ്രാമപഞ്ചായത്തിലെ വളതൂക്ക് വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന അഡ്വ: ലീലാമ്മ ചാക്കോയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ജനപക്ഷത്തിന് മൂന്ന് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്- 3, ബി.ജെ.പി- 2, സി.പി.എം- 5 എന്നിങ്ങനെയാണ് പൂഞ്ഞാറിലെ കക്ഷിനില. ബി.ജെ.പി, കോണ്‍ഗ്രസ് പിന്തുണയിലാണ് ജനപക്ഷത്തിന് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ലീലാമ്മ ചാക്കോയ്ക്ക് ഏഴു വോട്ടും സിപിഐഎമ്മിലെ ഗീതാ നോബിളിന് അഞ്ചു വോട്ടും ലഭിച്ചു.  ഒരു ബി.ജെ.പി അംഗം വോട്ടടുപ്പില്‍നിന്ന് വിട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News