ശബരിമല: നിരോധനാജ്ഞ തുടരാം; പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടപടിയാവാം: ഹൈക്കോടതി

തീർത്ഥാടനത്തിന്‍റെ മറവിൽ ശബരിമലയില്‍ ധർണ്ണയും പ്രകടനവും പാടില്ലെന്ന് ഹൈക്കോടതി. അത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ പോലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി മണ്ഡലക്കാലത്ത് നിരീക്ഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചു.

ശബരിമലയില്‍ പോലീസ് അതിക്രമം നടത്തുന്നുവെന്നാരോപിച്ചുള്ള ഒരു കൂട്ടം ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നടപടിയാവാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശബരിമലയില്‍ തീര്‍ഥാടനത്തിന്‍റെ മറവില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കി.

അത്തരത്തില്‍ ധര്‍ണ്ണയൊ പ്രതിഷേധമൊ നടത്തിയാല്‍ പോലീസിന് നടപടിയെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. യുവതികള്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ആരെങ്കിലും തടഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം മണ്ഡലകാലത്ത് നിരീക്ഷണത്തിനായി മൂന്നംഗ സമിതിയെ ഹൈക്കോടതി നിയോഗിച്ചു.വിരമിച്ച ജഡ്ജിമാരായ സിരിജഗൻ ,PRരാമൻ, ഹേമചന്ദ്രൻ IPS എന്നിവരാണ് സമിതിഅംഗങ്ങൾ.

നാമജപം ,ശരണ മന്ത്രം എന്നിവ നിയന്ത്രിക്കാനാവില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി നടപ്പന്തൽതീർത്ഥാടകർക്ക് വിശ്രമിക്കാനുള്ളതാണെന്നും വ്യക്തമാക്കി.

നടപ്പന്തൽ കുട്ടികൾ, സ്ത്രീകൾ ,വികലാംഗർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് അനുവദിക്കണം.KSRTC സർവ്വീസ് മുടക്കരുത്.

തിരക്ക് നിയന്ത്രിക്കാനുള്ള പോലീസ് നടപടികൾ അതിരു കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു.ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ ഇടപെടാനാവില്ലെന്നറിയിച്ച കോടതി നിരോധനാജ്ഞ തുടരാമെന്നും വ്യക്തമാക്കി.

എല്ലാവരും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇടക്കാല ഉത്തരവില്‍ ഹര്‍ജിക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രണ്ടാ‍ഴ്ച്ച ക‍ഴിഞ്ഞ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു. യുവതികളെത്തിയാൽ സംരക്ഷണം നൽകുമെന്നും എന്നാൽ ഒരു യുവതിയെയും നിർബന്ധിക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി എജി ഹൈക്കോടതിയില്‍ നിലപാടറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News