കാര്‍ഷിക സര്‍വകലാശാലയിലും എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം

കാർഷിക സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് ഉജ്ജ്വല വിജയം
കാർഷിക സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്എെ ക്ക് തിളക്കമാർന്ന വിജയം.

“സമരോത്സുകമായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഇലക്ഷനെ നേരിട്ട എസ്എഫ്എെ ത്രസിപ്പിക്കുന്ന ജയമാണ് കൈവരിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളിലും എസ്എഫ്എെ വൻ വിജയം കരസ്ഥമാക്കുകയായിരുന്നു. സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ്‌ ആയി മുഹമ്മദ്‌ ഷനീജും, വൈസ് പ്രെസിഡന്റുമാരായി കൃപേഷ് പ്രവീണും, റീനു റെമോൾഡും, ജനറൽ സെക്രട്ടറി ആയി ബെർണാൾഡും, സെക്രട്ടറി ആയി ഗോകുൽ ഗൗതമും തിരഞ്ഞെടുക്കപ്പെട്ടു.

വർഗീയത കൊണ്ട് കേരളത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായി ഈ തിരഞ്ഞെടുപ്പ് വിജയം മാറി.

കേരളത്തിലെ വിദ്യാർത്ഥി സമൂഹം പുരോഗമന ആശയത്തിനു പിറകിൽ തന്നെയാണ് അണിനിരക്കുന്നതെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്ന ഫലമാണ് കാർഷിക സർവകലാശാല തിരഞ്ഞെടുപ്പ് ഫലം.

എസ്എഫ്എെ യുടെ കൊടികീഴിൽ അണിനിരന്ന മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്എെ കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ വി. എ വിനീഷ്, സെക്രട്ടറി കെ. എം.സച്ചിൻദേവ് എന്നിവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News