ബിജെപി പാളയത്തിലേക്കുള്ള പിസി ജോര്‍ജിന്റെ ചാട്ടം മകന് സീറ്റുറപ്പിക്കാന്‍

കോട്ടയം : കേരള കോണ്‍ഗ്രസുകളുടെ പരമ്പരാഗത വഴികളില്‍ പി സി ജോര്‍ജിനും മാറ്റമില്ല. മകന്‍ ഷോണ്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഇരിപ്പിടം തന്നെയാണ് ജോര്‍ജിന്റെയും ആവലാതി.

കേരള കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ഊറ്റംകൊണ്ട ജോര്‍ജ് ബിജെപിയോടൊപ്പം ചേരുന്നതും മകനെ കരുതിയാണ്.

കെ എം മാണി മകന് മാത്രം അവസരങ്ങള്‍ നല്‍കുന്നുവെന്നതാണ് ജോര്‍ജിന്റെ സ്ഥിര ആക്ഷേപങ്ങളിലൊന്ന്. ഇപ്പോള്‍ ജോര്‍ജും ആ പരമ്പരാഗത വഴി തുറക്കാന്‍ ശബരിമല പാത അവസരമാക്കിയെന്നാണ് മറ്റ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ കലാപത്തിന് എല്ലാ ഊര്‍ജവും തുടക്കം മുതല്‍ നല്‍കിയത് പി സി ജോര്‍ജായിരുന്നു.

എരുമേലി വഴി യുവതികളെ ശബരിമലയ്ക്ക് വിടില്ലെന്നായിരുന്നു ജോര്‍ജിന്റെ ആദ്യ പ്രഖ്യാപനം. സ്ഥലം എംഎല്‍എയുടെ പിന്തുണ സംഘപരിവാറിന് ആത്മബലമേകി.

സംഘപരിവാര്‍ സഹകരണത്തിന്റെ ആദ്യ ആലോചനകള്‍ തുടര്‍ന്ന് നടന്നു. കേരള ജനപക്ഷം എന്ന ചാരിറ്റബിള്‍ സംഘടനയുടെ ചെയര്‍മാനാണ് പി സി ജോര്‍ജ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സമയത്ത് യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍മാനായ മകന്‍ ഷോണ്‍ ജോര്‍ജും മുഖ്യ ഭാരവാഹിയാണ്.

മകന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റെന്നതാണ് ജോര്‍ജിന്റെ മനസ്സിലിരിപ്പ്. ശബരിമലയടങ്ങുന്ന ഈ മണ്ഡലത്തില്‍ സംഘപരിവാര്‍ ബന്ധത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News